Thursday, March 19, 2009

ഡോണ്‍ ബോസ്കോ പരമ്പരാഗത സാംസ്‌കാരിക കേന്ദ്രം [ ഡി.ബി.സി.ഐ.സി ]

നമ്മുടെ കേരളം പോലെ വളരെ മനോഹരമായ ഒരു സംസ്ഥാനം ആണ് മേഘാലയ .ലോകത്തില്‍ വയ്ച്ചു ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലം ആയ Cherapunjeeയും സംസ്ഥാനതാണ്ഉള്ളത്. വളരെ ഹരിതാഭവും മനോഹരവും ആയ ഈ സ്ഥലം സഞ്ചാരികളുടെ സ്വര്‍ഗം കു‌ടിയാണ്.
മേഘാലയത്തിന്റെ തലസ്ഥാനം ആയ ഷില്ലോങ്ങിലെ ഡോണ്‍ ബോസ്കോ പരമ്പരാഗത സാംസ്‌കാരിക കേന്ദ്രം നിങ്ങള്ക്ക് പരിചയപെടുതുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.

കാണുന്ന വീഡിയോ ക്ലിപ്പിങ്ങില്‍ നിന്നും ഈ സാംസ്‌കാരിക കേന്ദ്രത്തെ പറ്റിനിങ്ങള്‍്ക്ക് ഒരു അവബോധം ലഭിക്കുന്നതാണ്.


ഡി.ബി.സി.ഐ.സി യില്‍ നിങ്ങള്ക്ക് വളരെ മനോഹരവും ലോകോത്തരവും ആയ ഒരു മ്യൂസിയം ദര്‍ശിക്കാവുന്നതാണ്. ഈ മ്യൂസിയത്തില്‍ ഇന്ത്യ യുടെ എട്ടു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വളരെ അപൂര്‍വ ങ്ങള്‍ ആയതും മനോഹരങ്ങള്‍ ആയതും ആയ സാംസ്‌കാരിക ജീവിത രീതികള്‍ നിങ്ങള്ക്ക് കാണാവുന്നതാണ്‌. ഇവിടെ ഈ മ്യൂസിയം കൂടാതെ ഒരു സാംസ്‌കാരിക പഠന കേന്ദ്രവും ഒരു പുബ്ലിഷിന്ഗ് വിഭാഗവും പ്രവര്‍ത്തിക്കുന്നു.
ഈ കേന്ദ്രം എല്ലാ ജീവിത വിഭാഗത്തില്‍ പെട്ടവരും നിര്‍ബന്ധമായി ഒരിക്കല്‍ കാണേണ്ടു ന്നതും പ്രത്യേകിച്ച് വിദ്യാര്ത്ഥി കള്‍ക്ക് ഏറ്റവും പ്രയോജനകരവും ആണ്. ഞാന്‍ നിങ്ങളെ എല്ലാവരെയും മേഘാലയതിലെക്കും പ്രത്യേകിച്ച് ഡി.ബി.സി.ഐ.സി യിലേക്കും ഹാര്‍ദവം ആയി സ്വാഗതം ചെയ്യുന്നു.

ഫാദര്‍ പി വി ജോസഫ്
ഡിയരക്ടര്‍-ഡി.ബി.സി.ഐ.സി